Monday, July 28, 2008

ഒച്ച്

ഒച്ച്
ഇവന്‍ പ്രക്രതിയിലെ മൈക്കിള്‍ ഷൂമാക്കര്‍!
"ഒച്ചിഴയുമ്പോലെ ആണ്." എന്തിന്റെയെ ങ്കിലും പ്രവര്‍ത്തന വേഗത്തെ നമ്മള്‍ എന്തിനാ ഇതിനോട് താരതമ്യം ചെയ്യുന്നത്.
ഒച്ചിനെ ഇങ്ങിനെ കൊച്ചാക്കല്ലേ. പാവം ഒച്ചിനെ നമ്മുക്ക് വെറുതെ വിടാം.

Thursday, July 24, 2008

ചേമ്പില

ചേമ്പില
കര്‍ക്കിടകം വന്നു... ചേമ്പിലയ്ക്ക് ഇനി കഷ്ടകാലം.
ചൊറിയാതെ തിന്നാം, നനയാതെ പോകാം.

Saturday, July 19, 2008

തെങ്ങിന്‍ പൂക്കുല


എല്ലാ മച്ചിങ്ങയും കരിക്ക് ആയിരുന്നെങ്കില്‍ ...
‍എല്ലാ കരിക്കും തേങ്ങ ആയിരുന്നെങ്കില്‍ ...
അത്‌ എന്തൊരു കൊല? തേങ്ങ കൊല.
പക്ഷേ, എങ്ങും കൊലയാളി മണ്ഡരി തന്നെ!

Monday, July 14, 2008

തേരട്ട


തേരട്ട (Millipede)
തേരട്ട ഇട്ട് വാറ്റിയാണ്‌ പട്ടചാരായം ഉണ്ടാക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ എന്തോ?
തേരട്ടയ്ക്ക് എത്ര കാലുകള്‍ ഉണ്ട് ? ആരെ ങ്കിലും എണ്ണിനോക്കിയിട്ടുണ്ടോ?

Saturday, July 12, 2008

പച്ചക്കറിയില്‍ കല

പച്ചക്കറിയില്‍ കല (Vegetable Art)
പച്ചക്കറികൊണ്ടുണ്ടാക്കിയ കൊക്ക്
പച്ചക്കറിയില്‍ ഇണക്കിളികള്‍
പച്ചക്കറിയില്‍ അരയന്നം

Thursday, July 10, 2008

എന്താണിത് ?

എന്താണിത് ? പറയാമോ ? പ്രക്രതിയുടെ ഒരു പ്രതിഭാസമാണിത്. നിങ്ങളും ഇതുകണ്ടിട്ടുണ്ടാകും.
എന്താണിത് എന്ന് ചിന്തിച്ചുനോക്കു...അറിയില്ലേ ?
എന്നാല്‍ ഞാന്‍ പറയാം... ഇതാണ്...
ഞാന്‍ പിന്നെ പറയാം.

Monday, July 7, 2008

കടിയന്‍തുമ്പ

കടിയന്‍തുമ്പ (ചൊറിഞ്ഞനം), ഇതിന്റെ ഇല ദേഹത്ത് തട്ടിയാല്‍ നല്ല ചൊറിച്ചിലാണ്.
"അറിയാത്തപുള്ള ചൊറിയുമ്പോള്‍ അറിയും..."

Saturday, July 5, 2008

കടല്‍ത്തീരം

തിര ഉപേക്ഷിച്ച തീരം.
കാമുകി കൈവിട്ട കാമുകനെ പോലെ...

Friday, July 4, 2008

അടയ്ക്ക മരം

തല ഒടിഞ്ഞുപോയ അടയ്ക്ക മരം.
" തല പോയാലും ഗമ കുറയരുത് "